Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 5 IRVMAL

Side by side with the Father's Heart Bible™

മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട്

1ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും;അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും;എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു,അതിൽ നല്ലവക മുന്തിരിവള്ളി നട്ടു,നടുവിൽ ഒരു ഗോപുരം പണിതു,ഒരു മുന്തിരിച്ചക്കും ഇട്ടു;മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു;കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.

3അതിനാൽ യെരൂശലേം നിവാസികളുംയെഹൂദാപുരുഷന്മാരും ആയുള്ളവരേ,എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനുംമദ്ധ്യേ വിധിക്കുവിൻ.

4ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്?മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾഅത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?

5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട്എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം;ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും;അത് തിന്നു പോകും;ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും;അത് ചവിട്ടി മെതിച്ചുപോകും.

6ഞാൻ അതിനെ ശൂന്യമാക്കും;അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും;മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും;അതിൽ മഴ പെയ്യിക്കരുതെന്നുഞാൻ മേഘങ്ങളോടു കല്പിക്കും.

7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടംയിസ്രായേൽ ഗൃഹവുംഅവന്‍റെ മനോഹരമായ നടുതലയെഹൂദാപുരുഷന്മാരും ആകുന്നു;അവൻ ന്യായത്തിനായി കാത്തിരുന്നു;എന്നാൽ ഇതാ, അന്യായം!നീതിക്കായി നോക്കിയിരുന്നു;എന്നാൽ ഇതാ ഭീതി!

8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധംമറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവുംവീടോടു വീടു ചേർക്കുകയുംവയലോടു വയൽ കൂട്ടുകയുംചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്:“വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളുംആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.

10പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തുംഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.”

11അതികാലത്ത് എഴുന്നേറ്റുമദ്യം തേടി ഓടുകയുംവീഞ്ഞു കുടിച്ചു മത്തരായിസന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!

12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയുംതപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്;എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല,അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല.

13അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു;അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു;അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.

14അതുകൊണ്ട് പാതാളം തൊണ്ട തുറന്നു,വിസ്താരമായി വായ് പിളർന്നിരിക്കുന്നു;അവരുടെ മഹിമയും ആരവവും ഘോഷവുംഅവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.

15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയുംനിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.

16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയുംപരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും.

17അപ്പോൾ കുഞ്ഞാടുകള്‍പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും.

18വ്യാജചരടുകൊണ്ട് അകൃത്യത്തെയുംവണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും

19“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ;യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ”എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

20തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയുംഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയുംകൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയുംചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

21തങ്ങൾക്കുതന്നെ ജ്ഞാനികളായുംതങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!

22വീഞ്ഞു കുടിക്കുവാൻ വീരന്മാരുംമദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും

23സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കുകയുംനീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!

24അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയുംഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെഅവരുടെ വേര് ജീർണ്ണിച്ചുപോകും;അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും;അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു,യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.

25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും;അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും;അപ്പോൾ മലകൾ വിറയ്ക്കുകയുംഅവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും;ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെഅവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി,ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും;അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.

27അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല;ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല;അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല,ചെരിപ്പുവാറു പൊട്ടുകയുമില്ല.

28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു;അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയുംഅവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.

29അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും;അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും;അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും;ആരും വിടുവിക്കുകയും ഇല്ല.

30ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും;ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ;അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]