Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 49 IRVMAL

Side by side with the Father's Heart Bible™

യഹോവയുടെ ദാസൻ

1ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ;ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ;യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു;എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു.

2അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു;അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ മറച്ചുവച്ചു.

3അവൻ എന്നോട്: “യിസ്രായേലേ, നീ എന്‍റെ ദാസൻ;ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്നു അരുളിച്ചെയ്തു.

4ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു;എന്‍റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു;എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലുംഎന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.

5ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനുംയിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും(ഞാൻ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു)എന്നെ ഗർഭത്തിൽ തന്‍റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു:

6“നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനുംയിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനുംഎനിക്ക് ദാസനായിരിക്കുന്നതു പോരാ;എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു”എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു.

7യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ,സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനുംഅധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:“വിശ്വസ്തനായ യഹോവ നിമിത്തവുംനിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവുംരാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയുംപ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.”

യെരൂശലേമിന്‍റെ പുനരുദ്ധാരണം

8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി;രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു;ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനുംഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തുംനിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു.

9ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നുംഅന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനുംഅവർ വഴികളിൽ മേയും;എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും.

10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല;മരീചികയും വെയിലും അവരെ ബാധിക്കുകയില്ല;അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയുംനീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും.

11ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും;എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും.

12ഇതാ, ഇവർ ദൂരത്തുനിന്നുംഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നുംഇവർ അസ്വാന്‍ ദേശത്തുനിന്നും വരുന്നു.”

13ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക;പർവ്വതങ്ങളേ, ആർത്തു പാടുവിൻ;യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു;തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു.

14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു,കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു.

15“ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ?താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ?അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.

16ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു;നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

17നിന്‍റെ മക്കൾ തിടുക്കത്തോടെ വരുന്നു;നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

18തലപൊക്കി ചുറ്റും നോക്കുക;ഇവർ എല്ലാവരും നിന്‍റെ അടുക്കൽ വന്നു കൂടുന്നു.എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയുംഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും”എന്നു യഹോവ അരുളിച്ചെയ്യുന്നു.

19“നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോഇപ്പോൾ നിവാസികൾക്കു പോരാതെവരും;നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും.

20നിന്‍റെ പുത്രഹീനതയിലെ മക്കൾ:‘സ്ഥലം പോരാതിരിക്കുന്നു;പാർക്കുവാൻ സ്ഥലം തരിക’എന്നു നിന്നോട് പറയും.

21അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ:‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയുംഅലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു?ഞാൻ ഏകാകിയായിരുന്നുവല്ലോ;ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”

22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയുംവംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും;അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചുംപുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും.

23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരുംഅവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും;അവർ നിന്നെ സാഷ്ടാംഗം വണങ്ങി,നിന്‍റെ കാലിലെ പൊടിനക്കും;ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ലഎന്നും നീ അറിയും.”

24ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ?അല്ല, സ്വേച്ഛാധിപതിയിൽനിന്ന് ബദ്ധന്മാരെ വിടുവിക്കാമോ?

25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം;നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം;നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയുംനിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും.

26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും;വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും;യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവുംയാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നുഎന്നു സകലമനുഷ്യരും അറിയും.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]