Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 28 IRVMAL

Side by side with the Father's Heart Bible™

എഫ്രയീമിലെയും യെഹൂദായിലെയും നേതാക്കൾക്ക് അയ്യോ കഷ്ടം!

1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനുംവീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽവാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!

2ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു;തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയുംകവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയുംഅവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.

3എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടംഅവൻ കാലുകൊണ്ടു ചവിട്ടിക്കളയും.

4ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽവാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരംഫലശേഖരകാലത്തിനു മുമ്പ് പഴുത്തതുംകാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.

5ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിനുമഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും

6ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്‍റെ ആത്മാവുംപട്ടണവാതില്‍ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.

7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയുംമദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു;പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയുംവീഞ്ഞു കുടിച്ചു മത്തരാവുകയുംമദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു;അവർ ദർശനത്തിൽ പിഴച്ചുന്യായവിധിയിൽ തെറ്റിപ്പോകുന്നു.

8മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു;ഒരു സ്ഥലവും ശേഷിക്കുന്നില്ല.

9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്?ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്?പാലുകുടി മാറിയവരെയോ?മുലകുടി വിട്ടവരെയോ?

10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം;സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം;ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ.

11വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലുംഅവിടുന്ന് ഈ ജനത്തോടു സംസാരിക്കും.

12“ഇതാകുന്നു സ്വസ്ഥത;ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ;ഇതാകുന്നു വിശ്രമം” എന്നു അവിടുന്ന് അവരോട് അരുളിച്ചെയ്തുഎങ്കിലും കേൾക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു.

13അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നുകുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്,യഹോവയുടെ വചനം അവർക്ക് “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം,സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം,ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.

14അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ,യഹോവയുടെ വചനം കേൾക്കുവിൻ.

15“ഞങ്ങൾ മരണത്തോട് സഖ്യതയുംപാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു;പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾഅത് ഞങ്ങളോട് അടുത്തു വരികയില്ല;ഞങ്ങൾ ഭോഷ്കിനെ ശരണമാക്കിവ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ.

16അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടുശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയിഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു;വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല.

17ഞാൻ ന്യായത്തെ അളവുചരടുംനീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും;കന്മഴ വ്യാജശരണത്തെ നീക്കിക്കളയും;വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും.

18മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും;പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല;പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾനിങ്ങൾ തകർന്നുപോകും.

19അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും;അത് രാവിലെതോറും,രാവും പകലും, കടന്നുപോകും.”അതിന്‍റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.

20കിടക്ക ഒരുത്തനു നിവർന്നു കിടക്കുവാൻ നീളം പോരാത്തതുംപുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും.

21യഹോവ തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനുംതന്‍റെ ക്രിയയെ, തന്‍റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനുംപെറാസീംമലയിൽ എന്നപോലെ എഴുന്നേല്‍ക്കുകയുംഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും.

22അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനുനിങ്ങൾ പരിഹാസികൾ ആയിരിക്കരുത്;സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചുഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.

23ചെവിതന്ന് എന്‍റെ വാക്കു കേൾക്കുവിൻ;ശ്രദ്ധവച്ച് എന്‍റെ വചനം കേൾക്കുവിൻ.

24വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ?അവൻ എല്ലായ്‌പ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?

25നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയുംജീരകം വിതറുകയുംഗോതമ്പ് ഉഴവു ചാലിലുംയവം അതിനുള്ള സ്ഥലത്തുംചെറുഗോതമ്പ് അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?

26അങ്ങനെ അവന്‍റെ ദൈവം അവനെയഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.

27കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല;ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല;കരിഞ്ജീരകം വടികൊണ്ടുംജീരകം കോൽകൊണ്ടുംതല്ലിയെടുക്കുകയത്രേ ചെയ്യുന്നത്.

28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ?അവൻ അതിനെ എല്ലായ്‌പ്പോഴും മെതിക്കുകയുംവണ്ടിയുടെ ചക്രത്തെയും കുതിരകളെയുംഅതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ;അവൻ അതിനെ ചതച്ചുകളയുകയില്ല.

29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു;അവൻ ആലോചനയിൽ അതിശയവുംജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]