Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 24 IRVMAL

Side by side with the Father's Heart Bible™

ഭൂമിയുടെ ശിക്ഷാവിധി

1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയുംഅതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.

2ജനത്തിനും പുരോഹിതനും,ദാസനും യജമാനനും,ദാസിക്കും യജമാനത്തിക്കും,വാങ്ങുന്നവനും വില്‍ക്കുന്നവനും,കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും,പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനുംഒരുപോലെ സംഭവിക്കും.

3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും;യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.

4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു;ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;

5ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു.ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു;അവർ പ്രമാണങ്ങളെ ലംഘിച്ചുചട്ടത്തെ മറിച്ചുനിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.

6അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായിഅതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു;അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി,ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.

7പുതുവീഞ്ഞ് ദുഃഖിക്കുന്നു;മുന്തിരിവള്ളി വാടുന്നു;സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു.

8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു;ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു;കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു.

9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല;മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും.

10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു;ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.

11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു;സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു;ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു;വാതിൽതകർന്നു നാശമായി കിടക്കുന്നു.

13ഒലിവു തല്ലുംപോലെയുംമുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയുംഭൂമിയുടെ മദ്ധ്യത്തിൽജനതകളുടെ ഇടയിൽ സംഭവിക്കുന്നു.

14അവർ ഉച്ചത്തിൽ ആർക്കും;യഹോവയുടെ മഹിമനിമിത്തംഅവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും.

15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയുംസമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ.

16“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നുകീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു;ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു.“ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു;ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.”

17ഭൂവാസിയേ, പേടിയും കുഴിയും കെണിയുംനിനക്കു നേരിട്ടിരിക്കുന്നു.

18പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും;കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും;ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു;ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.

19ഭൂമി പൊടുപൊടെ പൊട്ടുന്നു;ഭൂമി കിറുകിറെ കീറുന്നു;ഭൂമി കിടുകിട കിടുങ്ങുന്നു.

20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു;കാവൽമാടംപോലെ ആടുന്നു;അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു;അത് വീഴും, എഴുന്നേല്ക്കുകയുമില്ല.

21ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയുംഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും.

22കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടികാരാഗൃഹത്തിൽ അടയ്ക്കുകയുംഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും.

23സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലുംഅവന്‍ തന്‍റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലുംചന്ദ്രൻ നാണിക്കുകയുംസൂര്യൻ ലജ്ജിക്കുകയും ചെയ്യും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]