Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 37 MAL

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങിപച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.യഹോവയിൽ തന്നേ രസിച്ചുകൊൾക;

4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.

6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയുംനിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.

13കർത്താവു അവനെ നോക്കി ചിരിക്കും;അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനുംദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.

15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

16അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;അവരുടെ അവകാശം ശാശ്വതമായിരിക്കും.

19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.

20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു;അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽയഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

24അവൻ വീണാലും നിലംപരിചാകയില്ല;യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;നീതിമാൻ തുണയില്ലാതിരിക്കുന്നതുംഅവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;എന്നാൽ നീ സദാകാലം സുഖമായി വസിക്കും.

28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;അവന്റെ നാവു ന്യായം സംസാരിക്കുന്നു.

31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;അവന്റെ കാലടികൾ വഴുതുകയില്ല.

32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,അവനെ കൊല്ലുവാൻ നോക്കുന്നു.

33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.

35ദുഷ്ടൻ പ്രബലനായിരിക്കുന്നതും;സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.

36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.

38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;അവർ അവനിൽ ആശ്രയിക്കകൊണ്ടുഅവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]