Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Joshua 12 MAL

Show MAL only
Verse × ×
1 These are the kings of the land the Israelites struck down, taking their land east of the Jordan—from the Arnon Gorge to Mount Hermon—and the whole eastern Arabah: യിസ്രായേൽമക്കൾ യോർദ്ദാന്നക്കരെ കിഴക്കു അർന്നോൻ താഴ്‌വരമുതൽ ഹെർമ്മോൻപർവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2 Sihon, king of the Amorites, who lived in Heshbon and ruled from Aroer on the edge of the Arnon Gorge—from the middle of the gorge—and over half of Gilead, as far as the Jabbok River, the Ammonites' border; ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അർന്നോൻആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
3 and over the eastern Arabah, from the Sea of Chinnereth to the Sea of the Arabah (the Dead Sea), toward Beth-jeshimoth, and southward below Pisgah's slopes. കിന്നെരോത്ത്കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
4 And the territory of Og king of Bashan, remnant of the Rephaim, who lived in Ashtaroth and Edrei. ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തു,
5 He ruled Mount Hermon, Salecah, all Bashan to the border of the Geshurites and Maacathites, and half Gilead, to the border of Sihon king of Heshbon. ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6 Moses, the servant of our Father, and the Israelites defeated them; Moses, the servant of our Father, gave their land as a possession to the Reubenites, Gadites, and half-tribe of Manasseh. അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
7 These are the kings of the land Joshua and the Israelites struck west of the Jordan, from Baal-gad in the Valley of Lebanon to Mount Halak, rising toward Seir. Joshua gave it to the tribes of Israel as their possession, division by division. എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.
8 Hill country, lowlands, Arabah, slopes, wilderness, and Negev—land of the Hittites, Amorites, Canaanites, Perizzites, Hivites, and Jebusites: മലനാട്ടിലും താഴ്‌വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ.
9 The king of Jericho, one; the king of Ai, near Bethel, one; യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
10 the king of Jerusalem, one; the king of Hebron, one; യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻരാജാവു ഒന്നു;
11 the king of Jarmuth, one; the king of Lachish, one; യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
12 the king of Eglon, one; the king of Gezer, one; എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
13 the king of Debir, one; the king of Geder, one; ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
14 the king of Hormah, one; the king of Arad, one; ഹോർമ്മരാജാവു ഒന്നു; ആരാദ്‌രാജാവു ഒന്നു;
15 the king of Libnah, one; the king of Adullam, one; ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
16 the king of Makkedah, one; the king of Bethel, one; മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
17 the king of Tappuah, one; the king of Hepher, one; തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
18 the king of Aphek, one; the king of Lasharon, one; അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
19 the king of Madon, one; the king of Hazor, one; മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;
20 the king of Shimron-meron, one; the king of Achshaph, one; അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു;
21 the king of Taanach, one; the king of Megiddo, one; മെഗിദ്ദോരാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;
22 the king of Kedesh, one; the king of Jokneam in Carmel, one; കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
23 the king of Dor in Naphath-dor, one; the king of Goiim in Gilgal, one; ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
24 the king of Tirzah, one—thirty-one kings in all. തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]