Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 58 MAL-IRV

Side by side with the Father's Heart Bible™

ദൈവത്തിനു പ്രസാദകരമായ ഉപവാസം

1ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്;കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി,എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയുംയാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക.

2എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച്എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു;നീതി പ്രവർത്തിക്കുകയുംഅവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെഅവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചുദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു.

3“ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്?ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?”“ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെനിങ്ങളുടെ കാര്യാദികളെ നോക്കുകയുംനിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട്അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.

4നിങ്ങൾ വിവാദത്തിനും കലഹത്തിനുംക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു;നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻതക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്‍ക്കുന്നത്.

5എനിക്ക് ഇഷ്ടമുള്ള നോമ്പുംമനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ?തലയെ വേഴത്തെപ്പോലെ കുനിയിക്കുക,ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക,ഇതാകുന്നുവോ ഉപവാസം?ഇതിനോ നീ നോമ്പെന്നുംയഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്?

6അന്യായബന്ധനങ്ങളെ അഴിക്കുക;നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക;പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക;എല്ലാ നുകത്തെയും തകർക്കുക;ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?

7വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതുംഅലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതുംനഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതുംനിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കുനിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?

8അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും;നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും;നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും;യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും.

9അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും;നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്നു അവിടുന്ന് അരുളിച്ചെയ്യും;നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതുംനീ നിന്‍റെ നടുവിൽനിന്നു നീക്കിക്കളയുകയും

10വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയുംകഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽനിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും;നിന്‍റെ അന്ധകാരം നട്ടുച്ചപോലെയാകും.

11യഹോവ നിന്നെ എല്ലായ്‌പ്പോഴും നടത്തുകയുംവരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി,നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും;നീ നനവുള്ള തോട്ടംപോലെയുംവെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.

12നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും;തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും;കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധംപാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നുംനിനക്കു പേര് പറയും.

13നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു,ശബ്ബത്തിനെ ഒരു സന്തോഷം എന്നുംയഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയുംനിന്‍റെ വേലയ്ക്കു പോവുകയോനിന്‍റെ കാര്യാദികളെ നോക്കുകയോവ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെഅതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ,നീ യഹോവയിൽ പ്രമോദിക്കും;

14ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയുംനിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും”യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]