Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Lamentations 4 IRVMAL

Side by side with the Father's Heart Bible™

യെരൂശലേം - പതനത്തിനു ശേഷം

1അയ്യോ, പൊന്ന് മങ്ങിപ്പോയി,നിർമ്മല തങ്കം മാറിപ്പോയി,വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയുംതലയ്ക്കൽ ചിതറി കിടക്കുന്നു.

2തങ്കതുല്യരായിരുന്നസീയോൻ്റെ വിശിഷ്ടപുത്രന്മാരെകുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെഎണ്ണിയിരിക്കുന്നതെങ്ങനെ?

3കുറുനരികൾപോലും മുല കൊടുത്ത്കുഞ്ഞുങ്ങളെ പോറ്റുന്നു;എന്‍റെ ജനത്തിന്‍റെ പുത്രിയോമരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.

4മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ്ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു;പൈതങ്ങൾ അപ്പം ചോദിക്കുന്നു;ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.

5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർവീഥികളിൽ പട്ടിണികിടക്കുന്നു;ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.

6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയസൊദോമിന്‍റെ പാപത്തേക്കാൾഎന്‍റെ ജനത്തിന്‍റെ പുത്രിയുടെഅകൃത്യം വലുതാകുന്നു.

7സീയോൻ്റെ നായകന്മാര്‍ ഹിമത്തേക്കാൾ നിർമ്മലന്മാരുംപാലിനെക്കാൾ വെളുത്തവരുമായിരുന്നു;അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതുംഅവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.

8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല;അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നുഅത് ഉണങ്ങിയ മരംപോലെ ആയിത്തീർന്നിരിക്കുന്നു.

9വാൾകൊണ്ട് മരിക്കുന്നവർവിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ;നിലത്തിൽ ഫലമില്ലായ്കയാൽവിശപ്പിന്‍റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.

10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെസ്വന്ത കൈകൊണ്ട് പാകം ചെയ്തു,എന്‍റെ ജനത്തിൻപുത്രിയുടെ നാശത്തിൽഅവർ ആഹാരമായിരുന്നു.

11യഹോവ തന്‍റെ ക്രോധം നിവർത്തിച്ച്,തന്‍റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു;അവിടുന്ന് സീയോനിൽ തീ കത്തിച്ചു:അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.

12വൈരിയും ശത്രുവും യെരൂശലേമിന്‍റെവാതിലുകൾക്കകത്ത് കടക്കും എന്നുഭൂരാജാക്കന്മാരും ഭൂവാസികൾആരും വിശ്വസിച്ചിരുന്നില്ല.

13അതിന്‍റെ നടുവിൽനീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ളപ്രവാചകന്മാരുടെ പാപങ്ങളുംപുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,

14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന്രക്തം പുരണ്ട് നടക്കുന്നു;അവരുടെ വസ്ത്രംആർക്കും തൊട്ടുകൂടാ.

15‘മാറുവിൻ! അശുദ്ധൻ!മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും;അവർ ഓടി അലയുമ്പോൾ:‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’എന്നു ജനതകളുടെ ഇടയിൽ പറയും.

16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു;അവൻ അവരെ കടാക്ഷിക്കയില്ല;അവർ പുരോഹിതന്മാരെ ആദരിച്ചില്ല,വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.

17സഹായത്തിന് വ്യർത്ഥമായി നോക്കിഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു;രക്ഷിപ്പാൻ കഴിയാത്ത ജനതക്കായിഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.

18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണംഅവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു;ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.

19ഞങ്ങളെ പിന്തുടർന്നവർആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ;അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്,മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.

20ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻഅവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു;“അവന്‍റെ നിഴലിൽ നാം ജനതകളുടെ മദ്ധ്യേ ജീവിക്കും”എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.

21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ,സന്തോഷിച്ച് ആനന്ദിക്ക;പാനപാത്രം നിന്‍റെ അടുക്കലേക്കും വരും;നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും.

22സീയോൻപുത്രിയേ, നിന്‍റെ അകൃത്യം തീർന്നിരിക്കുന്നു;ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേക്കു അയയ്ക്കുകയില്ല;ഏദോംപുത്രിയേ, അവിടുന്ന് നിന്‍റെ അകൃത്യം സന്ദർശിക്കുകയുംനിന്‍റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]