Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 41 IRVMAL

Show IRVMAL only
Verse × ×
1 "Can you draw out Leviathan with a fishhook, or press down his tongue with a cord? “മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്‍റെ നാക്ക് കയറുകൊണ്ട് അമർത്താമോ?
2 Can you put a rope in his nose, or pierce his jaw with a hook? അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ? അതിന്‍റെ അണയിൽ കൊളുത്ത് കടത്താമോ?
3 Will he make many pleas to you? Will he speak soft words to you? അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോടു പറയുമോ?
4 Will he make a covenant with you, that you should take him as your servant forever? അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ?
5 Will you play with him like a bird, or put him on a leash for your girls? പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ?
6 Will traders bargain over him? Will they divide him up among the merchants? മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ?
7 Can you fill his hide with harpoons, or his head with fishing spears? നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?
8 Lay your hand on him; remember the battle—you will not do it again. അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല.
9 Any hope of subduing him is false; the mere sight of him will lay you low. അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ.
10 No one is fierce enough to rouse him. Who then is able to stand before me? അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍?
11 Who has confronted me, that I must repay him? Everything under the whole heaven is mine. ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്‍റെതല്ലയോ?
12 "I will not keep silent about his limbs, his mighty strength, or his graceful frame. “അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്‍റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.
13 Who can strip off his outer covering, or come at him with a double bridle? അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്? അതിന്‍റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര്‍ ചെല്ലും?
14 Who can open the doors of his face? His ringed teeth are surrounded by terror. അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും? അതിന്‍റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.
15 His back is rows of shields, shut up tightly as with a seal. ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.
16 One is so near to another that no air can pass between them. അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.
17 They are joined one to another; they clasp each other and cannot be parted. ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.
18 His sneezes flash with light, and his eyes are like the eyelids of the dawn. “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു.
19 Out of his mouth go flaming torches; sparks of fire leap out. അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.
20 Out of his nostrils comes smoke, as from a boiling pot over burning reeds. തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്‍റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.
21 His breath sets coals ablaze, and a flame leaps from his mouth. അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.
22 Strength dwells in his neck, and terror dances before him. അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23 The folds of his flesh stick together, firmly cast upon him and immovable. അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.
24 His heart is hard as stone, hard as the lower millstone. അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.
25 When he rises up, the mighty are afraid; at the crashing they are beside themselves. അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.
26 Though a sword reaches him, it does not hold, nor does the spear, the dart, or the javelin. വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല
27 He counts iron as straw, and bronze as rotten wood. ഇരുമ്പ് വൈക്കോൽപോലെയും താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28 The arrow cannot make him flee; for him, sling stones turn to stubble. അസ്ത്രം അതിനെ ഓടിക്കുകയില്ല; കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.
29 Clubs are counted as stubble; he laughs at the rattle of the javelin. ഗദ അതിന് താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു.
30 His underside is like sharp pottery shards; he spreads out like a threshing sledge on the mire. അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31 He makes the deep boil like a pot; he stirs the sea like a churning kettle of ointment. “കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.
32 Behind him he leaves a shining wake; one would think the deep had grown white hair. അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.
33 On earth there is nothing like him, a creature made without fear. ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34 He looks down on all that is lofty; he is king over all the proud." അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.”
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]