Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 32 IRVMAL

Show IRVMAL only
Verse × ×
1 So these three men stopped answering Job, because he was righteous in his own eyes. അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
2 Then the anger of Elihu son of Barachel the Buzite, of the family of Ram, burned hot. His anger burned against Job because he justified himself rather than God. അപ്പോൾ ഇയ്യോബ് ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂവിനു ഇയ്യോബിന്‍റെ നേരെ കോപം ജ്വലിച്ചു.
3 His anger also burned against Job's three friends, because they had found no answer and yet had condemned Job. അവന്‍റെ മൂന്നു സ്നേഹിതന്മാർക്ക് ഇയ്യോബിന്‍റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.
4 Now Elihu had waited to speak to Job because the others were older than he. എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
5 But when Elihu saw that these three men had nothing to say, his anger burned. ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടപ്പോൾ എലീഹൂവിന്‍റെ കോപം ജ്വലിച്ചു.
6 So Elihu son of Barachel the Buzite spoke up and said: "I am young in years, and you are old; that is why I held back, afraid to tell you what I know. അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂ പറഞ്ഞത്: “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.
7 I thought, 'Let age speak, and many years teach wisdom.' പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.
8 But it is the spirit in a person, the breath of the Almighty, that gives understanding. എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്‍റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.
9 It is not the old who are wise, nor the elderly who understand what is right. പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.
10 So I say, listen to me; I too will tell what I know. അതുകൊണ്ട് ഞാൻ പറയുന്നത്: എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.
11 Look, I waited for your words; I listened for your reasoning while you searched for what to say. ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.
12 I gave you my full attention; but not one of you proved Job wrong or answered his arguments. നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന് ബോധം വരുത്തുവാനോ അവന്‍റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.
13 So do not say, 'We have found wisdom; let God refute him, not man.' ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്നു നിങ്ങൾ പറയരുത്.
14 Job has not marshaled his words against me, and I will not answer him with your arguments. എനിക്കെതിരെയല്ലല്ലോ അവൻ തന്‍റെ വാക്കുകൾ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.
15 They are dismayed and have no more to say; words have failed them. അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്ക് വാക്ക് മുട്ടിപ്പോയി.
16 Must I wait, now that they are silent, now that they stand there with no reply? അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?
17 I too will have my say; I too will tell what I know. എനിക്ക് പറയുവാനുള്ളത് ഞാനും പറയും; എന്‍റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18 For I am full of words; the spirit within me compels me. ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.
19 Inside, I am like wine that has no vent, like new wineskins ready to burst. എന്‍റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു; അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.
20 I must speak and find relief; I must open my lips and answer. എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; എന്‍റെ അധരം തുറന്ന് ഉത്തരം പറയും.
21 I will show no partiality to anyone, and I will flatter no one; ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല; ആരോടും മുഖസ്തുതി പറയുകയുമില്ല.
22 for I do not know how to flatter—if I did, my Maker would soon take me away." മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്‍റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]