Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 21 IRVMAL

Show IRVMAL only
Verse × ×
1 Then Job answered: അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 "Listen carefully to my words, and let this be the comfort you offer me. “എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ.
3 Bear with me while I speak, and after I have spoken, you may go on mocking. നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം.
4 As for me, is my complaint against a mere man? Why should I not lose my patience? ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?
5 Look at me and be appalled, and put your hand over your mouth. എന്നെ നോക്കി ഭയപ്പെടുവിൻ; കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ.
6 When I remember it, I am terrified, and shuddering grips my flesh. ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്‍റെ ദേഹത്തിന് വിറയൽ പിടിക്കുന്നു.
7 Why do the wicked go on living, growing old and increasing in power? “ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്?
8 Their children are settled and secure with them before their eyes, and their offspring before their sight. അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു.
9 Their houses are safe and free from fear, and no rod of God falls upon them. അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്‍റെ വടി അവരുടെ മേൽ വരുന്നതുമില്ല.
10 Their bull breeds and never fails; their cow calves and does not miscarry. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല.
11 They let their little ones run free like a flock, and their children skip about. അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു.
12 They sing to the tambourine and the lyre and celebrate to the sound of the pipe. അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; കുഴലിന്‍റെ നാദത്തിൽ സന്തോഷിക്കുന്നു.
13 They spend their days in prosperity, and in peace they go down to the grave. അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു.
14 Yet they say to God, 'Leave us alone! We have no desire to know your ways. അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
15 What is the Almighty, that we should serve him? And what would we gain by praying to him?' ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്‍? ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു.
16 But their prosperity is not in their own hands; I want nothing to do with the counsel of the wicked. എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
17 How often is the lamp of the wicked snuffed out? How often does their disaster fall upon them? How often does God deal out pains in his anger? “ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്ത് വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം!
18 How often are they like straw before the wind, like chaff that a storm sweeps away? അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
19 You say, 'God stores up a man's punishment for his children.' Let him repay the man himself, so that he learns it. ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ.
20 Let his own eyes see his ruin, and let him drink the wrath of the Almighty. അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ; അവൻ തന്നെ സർവ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ;
21 For what does he care about his household after him, when his months are cut short? അവന്‍റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ തന്‍റെശേഷം തന്‍റെ ഭവനത്തോട് അവനെന്ത് താത്പര്യം?
22 Can anyone teach God knowledge, since it is he who judges those on high? ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23 One person dies in full vigor, wholly at ease and secure, ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്‍റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.
24 his body well nourished and the marrow of his bones still moist. അവന്‍റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
25 Another dies with a bitter soul, never having tasted any good. മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല.
26 Together they lie down in the dust, and the worms cover them both. അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
27 Look, I know your thoughts, and your schemes to wrong me. “ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
28 For you say, 'Where now is the house of the noble? Where is the tent where the wicked lived?' “രാജകുമാരന്‍റെ ഭവനം എവിടെ? ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്?
29 Have you never asked those who travel the roads? Will you not accept the proof they give, വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
30 that the evil man is spared in the day of disaster, that he is delivered in the day of wrath? അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു.
31 Who confronts him to his face for his conduct, and who repays him for what he has done? അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന് തക്കവണ്ണം ആര്‍ അവനു പകരംവീട്ടും?
32 He is carried to the grave, and a watch is kept over his tomb. എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; അവന്‍റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു.
33 The soil of the valley is sweet to him; everyone follows after him, and those before him are beyond counting. താഴ്വരയിലെ മണ്‍കട്ട അവനു മധുരമായിരിക്കും; അവന്‍റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവനു മുമ്പ് പോയവർ അനേകം പേരാണ്.
34 So how can you comfort me with empty words? Your answers are nothing but falsehood." “നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.”
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]