Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 59 IRVMAL

Side by side with the Father's Heart Bible™

പാപം, അനുതാപം, വീണ്ടെടുപ്പ്

1രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല;കേൾക്കുവാൻ കഴിയാത്തവിധം അവന്‍റെ ചെവി മന്ദമായിട്ടുമില്ല.

2നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയുംനിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്;നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധംഅവന്‍റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്.

3നിങ്ങളുടെ കൈകൾ രക്തംകൊണ്ടുംനിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു;നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു;നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു.

4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല;ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല;അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു;അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.

5അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയുംചിലന്തിവല നെയ്യുകയും ചെയ്യുന്നു;ആ മുട്ട തിന്നുന്നവൻ മരിക്കും;പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.

6അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല;അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല;അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ;അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.

7അവരുടെ കാൽ ദോഷത്തിനായി ഓടുന്നു;കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു;അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു;ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.

8സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല;അവരുടെ നടപ്പിൽ ന്യായവും ഇല്ല;അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു;അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല.

9അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു;നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല;ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു;എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു;എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.

10ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു;കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു;സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു;ശക്തരായവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

11ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു;പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു;ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല;രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു.

12ഞങ്ങളുടെ അതിക്രമങ്ങൾ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു;ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു;ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു;ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.

13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക,ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക,പീഡനവും മത്സരവും സംസാരിക്കുക,വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.

14അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു;സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല.

15സത്യം കാണാതെയായി;ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു;യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തംഅവിടുത്തേക്കു അനിഷ്ടം തോന്നുന്നു.

16ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു;അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി,അവിടുത്തെ നീതി അവനെ താങ്ങി.

17അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു,രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു;അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു,തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.

18അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും;അവിടുത്തെ വൈരികൾക്കു ക്രോധവുംഅവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ;ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും.

19അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയുംകിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും;കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായഒരു നദിപോലെ അവൻ വരും.

20എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കുംഅവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.

21“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]