Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Ezekiel 7 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിൻ്റെ അന്ത്യം അടുത്തിരിക്കുന്നു

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2“മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തുംഅവസാനം വന്നെത്തിയിരിക്കുന്നു!

3ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു;ഞാൻ എന്‍റെ കോപം നിന്‍റെമേൽ അയച്ച്നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.

4എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയുംഞാൻ കരുണ കാണിക്കാതെയുംനിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും;നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും;ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!

6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു!അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.

7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു;കാലമായി, സമയം അടുത്തു;മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല.

8ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്,എന്‍റെ കോപം നിന്നിൽ നിവർത്തിക്കും;ഞാൻ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

9എന്‍റെ കണ്ണ് ആദരിക്കാതെയുംഞാൻ കരുണ കാണിക്കാതെയുംനിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും;നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും;യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും.

10“ഇതാ, നാൾ; ഇതാ, അത് വരുന്നു;നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു;വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.

11സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു;അവരിലോ അവരുടെ കോലാഹലത്തിലോഅവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല;അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.

12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു;അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽവാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.

13“അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.

14“അവർ കാഹളം ഊതി സകലവും ഒരുക്കുന്നു;എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽആരും യുദ്ധത്തിനു പോകുന്നില്ല,

15പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും;വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും;പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.

16എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയുംഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച്താഴ്വരകളിലെ പ്രാവുകളെപ്പോലെമലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.

17എല്ലാകൈകളും തളരും;എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.

18അവർ രട്ടുടുക്കും;ഭീതി അവരെ മൂടും;സകലമുഖങ്ങളിലും ലജ്ജയുംഎല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും;പൊന്ന് അവർക്ക് മലമായി തോന്നും;അവരുടെ വെള്ളിക്കും പൊന്നിനുംയഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല;അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല,അവരുടെ വയറ് നിറയുകയും ഇല്ല;അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.

20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു;അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.

21ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായുംഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും;അവർ അത് അശുദ്ധമാക്കും.

22ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും.അവർ എന്‍റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും;കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.

23“ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽനീ ഒരു ചങ്ങല ഉണ്ടാക്കുക.

24ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും;അവർ അവരുടെ വീടുകൾ കൈവശമാക്കും;ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും;അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

25നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും;എന്നാൽ അത് ഇല്ലാതെ ഇരിക്കും.

26അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും;അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും;എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവുംമൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.

27രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും;ദേശത്തെ ജനത്തിന്‍റെ കൈകൾ വിറയ്ക്കും;ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും;അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും;ഞാൻ യഹോവ എന്നു അവർ അറിയും.“

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]