Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Numbers 33 MAL-IRV

Show MAL-IRV only
Verse × ×
1 These are the stages of the Israelites' journey out of Egypt, by their divisions under Moses and Aaron's hand. മോശെയുടെയും അഹരോന്‍റെയും നേതൃത്വത്തിൽ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാ‍രമാണ്:
2 Moses wrote their starting points by stage, at our Father's command; these are their stages by starting points. മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:
3 They set out from Rameses on the fifteenth day of the first month, the day after Passover—the Israelites marched out boldly, in full view of all the Egyptians, ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
4 while the Egyptians buried all their firstborn, whom our Father had struck down among them, and on their gods our Father executed judgments. മിസ്രയീമ്യർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5 The children of Israel set out from Rameses and camped at Succoth. യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
6 They set out from Succoth and camped at Etham, which is on the edge of the wilderness. സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
7 They left Etham, turned back to Pi-hahiroth, east of Baal-zephon, and camped before Migdol. ഏഥാമിൽനിന്ന് പുറപ്പെട്ടു ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
8 They set out from before Hahiroth, crossed the sea into the wilderness, traveled three days through the wilderness of Etham, and camped at Marah. പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ടു കടലിന്‍റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി.
9 They left Marah and reached Elim, where twelve water springs and seventy palm trees stood; there they camped. മാറായിൽനിന്ന് പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.
10 They set out from Elim and camped by Yam Suph. ഏലീമിൽനിന്ന് പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി.
11 They set out from Yam Suph and camped in the wilderness of Sin. ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി.
12 They set out from the wilderness of Sin and camped at Dophkah. സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു ദൊഫ്കയിൽ പാളയമിറങ്ങി.
13 They set out from Dophkah and camped at Alush. ദൊഫ്കയിൽ നിന്ന് പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
14 They left Alush and camped at Rephidim, where the people had no water to drink. ആലൂശിൽ നിന്ന് പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
15 They set out from Rephidim and camped in the wilderness of Sinai. രെഫീദീമിൽനിന്ന് പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
16 They set out from the wilderness of Sinai and camped at Kibroth-hattaavah. സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
17 They set out from Kibroth-hattaavah and camped at Hazeroth. കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
18 They set out from Hazeroth and camped at Rithmah. ഹസേരോത്തിൽനിന്ന് പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
19 They set out from Rithmah and camped at Rimmon-perez. രിത്ത്മയിൽനിന്ന് പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
20 They set out from Rimmon-perez and camped at Libnah. രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
21 They set out from Libnah and camped at Rissah. ലിബ്നയിൽനിന്ന് പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
22 They set out from Rissah and camped at Kehelathah. രിസ്സയിൽനിന്ന് പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
23 They set out from Kehelathah and camped at Mount Shepher. കെഹേലാഥയിൽനിന്ന് പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
24 They set out from Mount Shepher and camped at Haradah. ശാഫേർമലയിൽനിന്ന് പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
25 They set out from Haradah and camped at Makheloth. ഹരാദയിൽനിന്ന് പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി.
26 They set out from Makheloth and camped at Tahath. മക്ഹേലോത്തിൽനിന്ന് പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
27 They set out from Tahath and camped at Terah. തഹത്തിൽനിന്ന് പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
28 They set out from Terah and camped at Mithkah. താരഹിൽനിന്ന് പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
29 They set out from Mithkah and camped at Hashmonah. മിത്ത്ക്കയിൽനിന്ന് പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
30 They set out from Hashmonah and camped at Moseroth. ഹശ്മോനയിൽനിന്ന് പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
31 They set out from Moseroth and camped at Bene-jaakan. മോസേരോത്തിൽനിന്ന് പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
32 They set out from Bene-jaakan and camped at Hor-haggidgad. ബെനേയാക്കാനിൽനിന്ന് പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
33 They set out from Hor-haggidgad and camped at Jotbathah. ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
34 They set out from Jotbathah and camped at Abronah. യൊത്ബാഥയിൽനിന്ന് പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
35 They set out from Abronah and camped at Ezion-geber. അബ്രോനയിൽനിന്ന് പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
36 They set out from Ezion-geber and camped in the wilderness of Zin, that is, Kadesh. എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
37 They left Kadesh and camped at Mount Hor, on the edge of Edom's land. അവർ കാദേശിൽനിന്ന് പുറപ്പെട്ടു ഏദോംദേശത്തിൻ്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
38 Aaron the priest climbed Mount Hor at our Father's command and died there in the fortieth year after the children of Israel left the land of Egypt, in the fifth month, on its first day. പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.
39 Aaron was 123 years old when he died on Mount Hor. അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.
40 The Canaanite king of Arad, living in the Negev of Canaan, heard the Israelites were coming. എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
41 They set out from Mount Hor and camped at Zalmonah. ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
42 They set out from Zalmonah and camped at Punon. സല്മോനയിൽനിന്ന് പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
43 They set out from Punon and camped at Oboth. പൂനോനിൽനിന്ന് പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
44 They set out from Oboth and camped at Iye-abarim, on the border of Moab. ഓബോത്തിൽനിന്ന് പുറപ്പെട്ടു മോവാബിന്‍റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
45 They set out from Iyim and camped at Dibon-gad. ഈയീമിൽനിന്ന് പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി.
46 They set out from Dibon-gad and camped at Almon-diblathaim. ദീബോൻഗാദിൽനിന്ന് പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
47 They set out from Almon-diblathaim and camped in the mountains of Abarim, near Nebo. അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ടു നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.
48 They left the mountains of Abarim and camped on the plains of Moab, by the Jordan at Jericho. അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
49 They camped along the Jordan, from Beth-jeshimoth to Abel-shittim, on the plains of Moab. യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50 Our Father spoke to Moses in the plains of Moab by the Jordan at Jericho, saying: യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:
51 "Speak to the Israelites and tell them: When you cross the Jordan into the land of Canaan. “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം
52 Drive out everyone living in the land before you; destroy all their carved images and metal figures, and tear down all their high places. ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം.
53 Possess the land and live in it, for I have given you the land to possess. നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.
54 Divide the land by lot among your clans—more land to larger clans, less to smaller ones. Wherever the lot falls for someone, that becomes theirs. You will inherit by your ancestral tribes. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കേണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്‍റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം.
55 "But if you don't drive out the land's residents before you, those you leave will be barbs in your eyes and thorns in your sides, troubling you in the land where you live. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.
56 And then I will do to you what I had planned to do to them." അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL-IRV

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]