Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Nehemiah 3 MAL-IRV

Show MAL-IRV only
Verse × ×
1 Eliashib the high priest and his fellow priests rose and built the Sheep Gate. They dedicated it and set up its doors; they dedicated it up to the Tower of the 100, to the Tower of Hananel. അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു. അവർ അത് പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു. ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
2 Next to them the men of Jericho built, and next to them Zaccur son of Imri built. അവർ പണിതതിനപ്പുറം യെരിഹോക്കാർ പണിതു. അതിനപ്പുറം ഇമ്രിയുടെ മകൻ സക്കൂർ പണിതു.
3 Hassenaah's sons rebuilt the Fish Gate, laid its beams, and set up its doors, bolts, and bars. മീൻവാതിൽ ഹസ്സെനായക്കാർ പണിതു. അവർ അതിന്‍റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
4 Next to them, Meremoth son of Uriah son of Hakkoz repaired. Next to them, Meshullam son of Berechiah son of Meshezabel repaired. Next to them, Zadok son of Baana repaired. അതിനപ്പുറം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അതിനപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
5 Next to them the Tekoites repaired, but their nobles wouldn't put their necks to their masters' work. അതിനപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു. എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്‍റെ വേലയ്ക്ക് ചുമൽ കൊടുത്തില്ല.
6 Joiada son of Paseah and Meshullam son of Besodeiah repaired the Old Gate: laid its beams, set its doors, bolts, and bars. പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിൻ്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു. അവർ അതിന്‍റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
7 Next to them, Melatiah the Gibeonite and Jadon the Meronothite—men of Gibeon and Mizpah—repaired the section belonging to the seat of the governor of the province Beyond the River. അതിനപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ആസ്ഥാനംവരെ അറ്റകുറ്റം തീർത്തു.
8 Next to him, Uzziel son of Harhaiah, one of the goldsmiths, made repairs. Next to him, Hananiah, a perfumer, made repairs. They restored Jerusalem as far as the Broad Wall. അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിൻ്റെ മകൻ ഉസ്സീയേൽ അറ്റകുറ്റം തീർത്തു. അതിനപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റം തീർത്ത് വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
9 Next to them Rephaiah son of Hur, ruler of half the district of Jerusalem, made repairs. അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ പകുതിയുടെ പ്രഭുവായ ഹൂരിന്‍റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
10 Next to them Jedaiah son of Harumaph repaired opposite his house; next to him, Hattush son of Hashabneiah repaired. അതിനപ്പുറം ഹരൂമഫിൻ്റെ മകൻ യെദായാവ് തന്‍റെ വീടിന് നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു. അതിനപ്പുറം ഹശബ്നെയാവിന്‍റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
11 Harim's son Malkijah and Pahath-moab's son Hasshub repaired another section and the Tower of the Ovens. മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്‍റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്‍റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
12 Next to him Shallum son of Hallohesh, ruler of half the district of Jerusalem, repaired—he and his daughters. അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിൻ്റെ മകൻ ശല്ലൂമും അവന്‍റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
13 Hanun and Zanoah's people repaired the Valley Gate, rebuilding it, setting up its doors, bolts, and bars, and repairing about 1,500 feet of wall to the Dung Gate. താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു. അവർ അത് പണിത് അതിന്‍റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
14 Malkijah son of Rechab, ruler of the Beth-haccherem district, repaired the Dung Gate—rebuilding it and setting its doors, bolts, and bars. കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്‍റെ പ്രഭുവായ രേഖാബിന്‍റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു. അവൻ അത് പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.
15 Shallun son of Col-hozeh, ruler of the Mizpah district, repaired the Fountain Gate—rebuilding it, roofing it, and setting its doors, bolts, and bars. He also repaired the wall of the Pool of Siloam by the King's Garden, to the stairs going down from the City of David. ഉറവുവാതിൽ മിസ്പാദേശത്തിന്‍റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു. അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്‍റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്‍റെ മതിലും ദാവീദിന്‍റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
16 After him Nehemiah son of Azbuk, ruler of half the district of Beth-zur, repaired up to the point opposite David's tombs, the built pool, and the House of the Warriors. അതിനപ്പുറം ബേത്ത്-സൂർദേശത്തിൻ്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിൻ്റെ മകൻ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
17 After him the Levites repaired: Rehum son of Bani. Next to him, Hashabiah, ruler of half the district of Keilah, repaired for his district. അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അതിനപ്പുറം കെയീലാദേശത്തിൻ്റെ പകുതിയുടെ പ്രഭുവായ ഹശബ്യാവ് തന്‍റെ ദേശത്തിന് വേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
18 After him their fellow Levites repaired next: Binnui son of Henadad, ruler of half the district of Keilah. അതിന്‍റെശേഷം അവന്‍റെ സഹോദരന്മാരിൽ കെയീലാദേശത്തിൻ്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹെനാദാദിൻ്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
19 Beside him, Ezer son of Jeshua, Mizpah's ruler, repaired a second section opposite the armory ascent at the Angle. അതിനപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിന് നേരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
20 After him Baruch son of Zabbai eagerly repaired another section, from the Angle to the entrance of Eliashib the high priest's house. അതിന്‍റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്‍റെ വീട്ടുവാതിൽവരെ മറ്റൊരുഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
21 After him Meremoth son of Uriah son of Hakkoz repaired another section, from the entrance to the end of Eliashib's house. അതിന്‍റെശേഷം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകൻ മെരേമോത്ത് എല്യാശീബിന്‍റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്‍റെ വീടിന്‍റെ അറ്റംവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
22 After him the priests from the surrounding plain made repairs. അതിന്‍റെശേഷം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.
23 Next, Benjamin and Hasshub repaired opposite their house. Next, Azariah son of Maaseiah son of Ananiah repaired beside his own house. അതിന്‍റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരെയുള്ള ഭാഗത്തിൻ്റെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം അനന്യാവിന്‍റെ മകനായ മയസേയാവിന്‍റെ മകൻ അസര്യാവ് തന്‍റെ വീടിനരികെ അറ്റകുറ്റം തീർത്തു.
24 After him Binnui son of Henadad repaired another section, from Azariah's house to the Angle and corner. അതിന്‍റെശേഷം ഹെനാദാദിൻ്റെ മകൻ ബിന്നൂവി അസര്യാവിന്‍റെ വീടുമുതൽ കോണിന്‍റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
25 Palal son of Uzai repaired opposite the Angle and the tower jutting from the king's upper palace, by the guard's court. After him, Pedaiah son of Parosh. ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്‍റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം പരോശിന്‍റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.
26 The temple servants living on Ophel repaired up to opposite the Water Gate eastward, and the projecting tower. ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
27 After them the Tekoites repaired a second section, from opposite the great projecting tower to the wall of Ophel. അതിന്‍റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരെ ഓഫേലിന്‍റെ മതിൽവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
28 Above the Horse Gate the priests made repairs, each one opposite his own house. കുതിരവാതിൽ മുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്‍റെ വീടിന് നേരെ അറ്റകുറ്റം തീർത്തു.
29 After him Zadok son of Immer repaired, opposite his house. After him Shemaiah son of Shecaniah, keeper of the East Gate, repaired. അതിന്‍റെശേഷം ഇമ്മേരിന്‍റെ മകൻ സാദോക്ക് തന്‍റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്‍റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.
30 After him Hananiah son of Shelemiah and Hanun, Zalaph's sixth son, repaired another section. After them Meshullam son of Berechiah repaired opposite his living quarters. അതിന്‍റെശേഷം ശേലെമ്യാവിന്‍റെ മകൻ ഹനന്യാവും സാലാഫിൻ്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്‍റെ മകൻ മെശുല്ലാം തന്‍റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
31 After him Malkijah, one of the goldsmiths, repaired as far as the house of the temple servants and traders, opposite the Inspection Gate, and to the upper room at the corner. അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
32 Between the upper room at the corner and the Sheep Gate, the goldsmiths and merchants made repairs. കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL-IRV

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]