Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

1 Chronicles 24 MAL-IRV

Show MAL-IRV only
Verse × ×
1 These are the divisions of Aaron's sons. Aaron's sons: Nadab and Abihu, Eleazar and Ithamar. അഹരോന്‍റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്‍റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
2 Nadab and Abihu died before their father, leaving no sons; so Eleazar and Ithamar served as priests. നാദാബും അബീഹൂവും അവരുടെ അപ്പനു മുമ്പെ മരിച്ചുപോയി; അവർക്ക് പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.
3 David divided them with Zadok, Eleazar's descendant, and Ahimelech, Ithamar's descendant, by their appointed service order. ദാവീദ് എലെയാസാരിന്‍റെ പുത്രന്മാരിൽ സാദോക്ക്, ഈഥാമാരിന്‍റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.
4 Eleazar's sons were found to have more leaders than Ithamar's, so they were divided: sixteen family heads for Eleazar's, eight for Ithamar's, by their families. ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്‍റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്‍റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്‍റെ പുത്രന്മാരെ എട്ട് പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
5 They divided them by lot, both alike, since officials of the sanctuary and officials of our Father came from the sons of Eleazar and the sons of Ithamar. എലെയാസാരിന്‍റെ പുത്രന്മാരിലും ഈഥാമാരിന്‍റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്‍റെ പ്രഭുക്കന്മാരും ദൈവാലയത്തിന്‍റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6 Shemaiah son of Nethanel, a Levite scribe, wrote them before the king, the officials, Zadok the priest, Ahimelech son of Abiathar, and the heads of the priestly and Levite families—one family chosen for Eleazar, one for Ithamar. ലേവ്യരിൽ നെഥനയേലിന്‍റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവച്ചു.
7 The first lot fell to Jehoiarib, the second to Jedaiah, ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും
8 the third to Harim, the fourth to Seorim, മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും
9 the fifth to Malchijah, the sixth to Mijamin, അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും
10 the seventh to Hakkoz, the eighth to Abijah, ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും
11 the ninth to Jeshua, the tenth to Shecaniah, ഒമ്പതാമത്തേത് യേശൂവയ്ക്കും പത്താമത്തേത് ശെഖന്യാവിനും
12 the eleventh to Eliashib, the twelfth to Jakim, പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും
13 the thirteenth to Huppah, the fourteenth to Jeshebeab, പതിമൂന്നാമത്തേത് ഹുപ്പയ്ക്കും പതിനാലാമത്തേത് യേശെബെയാമിനും
14 the fifteenth to Bilgah, the sixteenth to Immer, പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
15 the seventeenth to Hezir, the eighteenth to Happizzez, പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും
16 the nineteenth to Pethahiah, the twentieth to Jehezkel, പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും
17 the twenty-first to Jachin, the twenty-second to Gamul, ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും
18 the twenty-third to Delaiah, and the twenty-fourth to Maaziah. ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.
19 These were their appointed duties for serving in our Father's house, by the order Aaron their father gave them, as our Father of Israel had commanded him. യിസ്രായേലിന്‍റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്ക് കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
20 The rest of Levi's sons: of Amram's sons, Shubael; of Shubael's sons, Jehdeiah. ലേവിയുടെ മറ്റുപുത്രന്മാർ: അമ്രാമിന്‍റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്‍റെ പുത്രന്മാരിൽ യെഹ്ദെയാവ്.
21 Of Rehabiah: of the sons of Rehabiah, Isshiah the first. രെഹബ്യാവോ: രെഹബ്യാവിന്‍റെ പുത്രന്മാരിൽ തലവൻ യിശ്ശ്യാവ്.
22 Of the Izharites, Shelomoth; of the sons of Shelomoth, Jahath. യിസ്ഹാര്യരിൽ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരിൽ യഹത്ത്.
23 The sons of Hebron: Jeriah the first, Amariah the second, Jahaziel the third, Jekameam the fourth. ഹെബ്രോന്‍റെ പുത്രന്മാർ: യെരിയാവ് തലവൻ; അമര്യാവ് രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
24 The sons of Uzziel: Micah; of the sons of Micah, Shamir. ഉസ്സീയേലിന്‍റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
25 The brother of Micah: Isshiah; of the sons of Isshiah, Zechariah. ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവ്: യിശ്ശ്യാവിന്‍റെ പുത്രന്മാരിൽ സെഖര്യാവ്.
26 The sons of Merari: Mahli and Mushi. The sons of Jaaziah: Beno. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്‍റെ പുത്രന്മാർ: ബെനോ.
27 The sons of Merari through Jaaziah: Beno, Shoham, Zaccur, and Ibri. മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
28 Of Mahli: Eleazar, who had no sons. മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല.
29 Of Kish: the sons of Kish, Jerahmeel. കീശോ: കീശിന്‍റെ പുത്രന്മാർ യെരഹ്മെയേൽ.
30 The sons of Mushi: Mahli, Eder, and Jerimoth. These were the Levites by their families. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
31 They too cast lots, like their relatives the sons of Aaron, before King David, Zadok, Ahimelech, and the heads of the priestly and Levite families—the head of each family the same as his younger brother. അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതത് പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL-IRV

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]