Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 116 IRVMAL

Show IRVMAL only
Verse × ×
1 I love my Father, because he hears my voice, my cries for mercy. യഹോവ എന്‍റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവിടുത്തെ സ്നേഹിക്കുന്നു.
2 Because he turned his ear to me, I will call on him as long as I live. കർത്താവ് തന്‍റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും
3 The cords of death wrapped around me; the anguish of the grave gripped me; I was overcome by distress and sorrow. മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4 Then I called on the name of my Father: "O my Father, I plead with you, deliver my soul!" “അയ്യോ, യഹോവേ, എന്‍റെ പ്രാണനെ രക്ഷിക്കേണമേ” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 Gracious is our Father, and righteous; our Father is full of compassion. യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
6 My Father watches over the simple; when I was brought low, he saved me. യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.
7 Return, my soul, to your rest, for my Father has been so good to you. എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
8 For you have delivered my soul from death, my eyes from tears, my feet from stumbling. അങ്ങ് എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്‍റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9 I will walk in my Father's presence in the land of the living. ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
10 I believed, even when I said, "I am deeply afflicted"; “ഞാൻ വലിയ കഷ്ടതയിൽ ആയി” എന്നു പറഞ്ഞപ്പോഴും ഞാൻ എന്‍റെ വിശ്വാസം കാത്തു.
11 in my panic I said, "Everyone is a liar." “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു.
12 What can I give back to my Father for all his goodness to me? യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും?
13 I will lift up the cup of salvation and call on the name of my Father. ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14 I will fulfill my vows to my Father in the presence of all his people. യഹോവയ്ക്ക് ഞാൻ എന്‍റെ നേർച്ചകൾ കർത്താവിന്‍റെ സകലജനവും കാൺകെ കഴിക്കും.
15 Precious to my Father is the death of his faithful ones. തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.
16 O my Father, I am truly your servant; I am your servant, the son of your maidservant. You have loosed my chains. യഹോവേ, ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; അങ്ങേയുടെ ദാസനും അങ്ങേയുടെ ദാസിയുടെ മകനും തന്നെ; അങ്ങ് എന്‍റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
17 I will offer to you the sacrifice of thanksgiving and call on the name of my Father. ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18 I will fulfill my vows to my Father in the presence of all his people, ഞാൻ യഹോവയ്ക്ക് എന്‍റെ നേർച്ചകൾ ദൈവത്തിന്‍റെ സകലജനവും കാൺകെ കഴിക്കും
19 in the courts of my Father's house, among you, Jerusalem. Hallelujah! യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്‍റെ നടുവിലും തന്നെ. യഹോവയെ സ്തുതിക്കുവിൻ.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]