Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Nehemiah 7 IRVMAL

Show IRVMAL only
Verse × ×
1 After the wall was rebuilt and I set up the doors, the gatekeepers, singers, and Levites were appointed. എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
2 I put my brother Hanani in charge of Jerusalem, with Hananiah commander of the fortress, since he was faithful and feared our Father more than many. എന്‍റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു. കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
3 I told them, "Don't open Jerusalem's gates until the sun is hot; and while the guards are on watch, let them shut and bar the doors. Appoint watchmen from Jerusalem's residents, each at his post, each opposite his own house." ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം. യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്‍റെ കാവൽസ്ഥാനത്തും അവനവന്‍റെ വീടിന്‍റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്നു പറഞ്ഞു.
4 The city was large, but the people in it were few, with no houses yet rebuilt. എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു. വീടുകൾ പണിതിരുന്നതുമില്ല.
5 Then my Father put it in my heart to gather the nobles, the officials, and the people to register by genealogy. I found the genealogy record of the first returnees, and found written in it: വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
6 These are the province's people who returned from exile, whom Nebuchadnezzar king of Babylon had carried away, back to Jerusalem and Judah, each to his own town, “ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്‍റെ പട്ടണത്തിലേക്കും വന്നവരായ ദേശനിവാസികൾ:
7 coming with Zerubbabel, Jeshua, Nehemiah, Azariah, Raamiah, Nahamani, Mordecai, Bilshan, Mispereth, Bigvai, Nehum, and Baanah—the count of the men of Israel's people: ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:
8 The descendants of Parosh, 2,172; പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172).
9 the descendants of Shephatiah, 372; ശെഫത്യാവിന്‍റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട് (372).
10 the descendants of Arah, 652; ആരഹിന്‍റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട് (652).
11 the descendants of Pahath-moab (through the line of Jeshua and Joab), 2,818; യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്ത്-മോവാബിന്‍റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട് (2,818).
12 the descendants of Elam, 1,254; ഏലാമിന്‍റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല് (1,254).
13 the descendants of Zattu, 845; സഥൂവിൻ്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച് (845).
14 the descendants of Zaccai, 760; സക്കായിയുടെ മക്കൾ എഴുനൂറ്ററുപത് (760).
15 the descendants of Binnui, 648; ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട് (648).
16 the descendants of Bebai, 628; ബേബായിയുടെ മക്കൾ അറുനൂറ്റിയിരുപത്തെട്ട് (628).
17 the descendants of Azgad, 2,322; അസ്ഗാദിന്‍റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട് (2,322).
18 the descendants of Adonikam, 667; അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ് (667).
19 the descendants of Bigvai, 2,067; ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ് (2,067).
20 the descendants of Adin, 655; ആദീൻ്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച് (655).
21 the descendants of Ater (through Hezekiah), 98; ഹിസ്ക്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കൾ തൊണ്ണൂറ്റെട്ട് (98).
22 the descendants of Hashum, 328; ഹാശൂമിൻ്റെ മക്കൾ മുന്നൂറ്റിയിരുപത്തെട്ട് (328).
23 the descendants of Bezai, 324; ബേസായിയുടെ മക്കൾ മുന്നൂറ്റിയിരുപത്തിനാല് (324).
24 the descendants of Hariph, 112; ഹാരീഫിൻ്റെ മക്കൾ നൂറ്റിപന്ത്രണ്ട് (112).
25 the descendants of Gibeon, 95. ഗിബെയോന്യർ തൊണ്ണൂറ്റഞ്ച് (95).
26 The men of Bethlehem and Netophah, 188; ബേത്ലേഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട് (188).
27 the men of Anathoth, 128; അനാഥോത്യർ നൂറ്റിയിരുപത്തെട്ട് (128).
28 the men of Beth-azmaveth, 42; ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട് (42).
29 the men of Kiriath-jearim, Chephirah, and Beeroth, 743; കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743).
30 the men of Ramah and Geba, 621; രാമക്കാരും ഗിബക്കാരും അറുനൂറ്റിയിരുപത്തൊന്ന് (621).
31 the men of Michmas, 122; മിക്മാസ് നിവാസികൾ നൂറ്റിയിരുപത്തിരണ്ട് (122).
32 the men of Bethel and Ai, 123; ബേഥേൽകാരും ഹായിക്കാരും നൂറ്റിയിരുപത്തിമൂന്ന് (123).
33 the men of the other Nebo, 52. മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട് (52).
34 The descendants of the other Elam, 1,254; മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).
35 the descendants of Harim, 320; ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320).
36 the descendants of Jericho, 345; യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345).
37 the descendants of Lod, Hadid, and Ono, 721; ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിയിരുപത്തൊന്ന് (721).
38 the descendants of Senaah, 3,930. സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത് (3,930).
39 The priests: the descendants of Jedaiah (through the house of Jeshua), 973. പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973).
40 The descendants of Immer, 1,052; ഇമ്മേരിന്‍റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052).
41 the descendants of Pashhur, 1,247; പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247).
42 the descendants of Harim, 1,017. ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017).
43 The Levites: the descendants of Jeshua (through Kadmiel and the line of Hodevah), 74. ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല് (74).
44 The singers: the descendants of Asaph, 148. സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട് (148).
45 The gatekeepers: the descendants of Shallum, Ater, Talmon, Akkub, Hatita, and Shobai, 138. വാതിൽകാവല്ക്കാർ: ശല്ലൂമിന്‍റെ മക്കൾ, ആതേരിന്‍റെ മക്കൾ, തൽമോന്‍റെ മക്കൾ, അക്കൂബിന്‍റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട് (138).
46 The temple servants: the descendants of Ziha, Hasupha, Tabbaoth, ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ, കേരോസിൻ്റെ മക്കൾ,
47 Keros, Sia, Padon, സീയായുടെ മക്കൾ, പാദോൻ്റെ മക്കൾ,
48 Lebana, Hagaba, Shalmai, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
49 Hanan, Giddel, Gahar, ഹാനാന്‍റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്‍റെ മക്കൾ,
50 Reaiah, Rezin, Nekoda, രെസീന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ,
51 Gazzam, Uzza, Paseah, ഗസ്സാമിൻ്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
52 Besai, Meunim, Nephushesim, ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
53 Bakbuk, Hakupha, Harhur, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ, ബസ്ലീത്തിന്‍റെ മക്കൾ,
54 Bazlith, Mehida, Harsha, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ,
55 Barkos, Sisera, Temah, ബർക്കോസിൻ്റെ മക്കൾ, സീസെരയുടെ മക്കൾ,
56 Neziah, and Hatipha. തേമഹിന്‍റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
57 The descendants of Solomon's servants: the descendants of Sotai, Sophereth, Perida, ശലോമോന്‍റെ ദാസന്മാരുടെ മക്കൾ, സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
58 Jaala, Darkon, Giddel, പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ,
59 Shephatiah, Hattil, Pochereth-hazzebaim, and Amon. ശെഫത്യാവിന്‍റെ മക്കൾ, ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമോന്‍റെ മക്കൾ.
60 All the temple servants and the descendants of Solomon's servants numbered 392. ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392).
61 These came up from Tel-melah, Tel-harsha, Cherub, Addon, and Immer, unable to show their father's house or lineage, whether from Israel: തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നെ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
62 The descendants of Delaiah, Tobiah, and Nekoda, 642. ദെലായാവിന്‍റെ മക്കൾ, തോബീയാവിന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റിനാല്പത്തിരണ്ട് (642) പേർ.
63 From the priests: descendants of Hobaiah, Hakkoz, and Barzillai—who married one of Barzillai the Gileadite's daughters and took that family's name. പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്‍റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
64 These looked for their genealogical records, but found none, so were excluded from the priesthood as unclean. ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
65 The governor told them not to eat the most holy food until a priest could consult Urim and Thummim. ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.
66 The whole assembly together numbered 42,360, സഭയാകെ നാല്പത്തീരായിരത്തിമുന്നൂറ്ററുപത് (42,360) പേരായിരുന്നു.
67 besides their 7,337 male and female servants; and they had 245 male and female singers. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് (245) സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68 They had 736 horses, 245 mules, എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് (245) കോവർകഴുതകളും
69 435 camels, and 6,720 donkeys. നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു.
70 Some family heads gave to the work. The governor gave to the treasury 1,000 gold coins, 50 bowls, and 530 priestly garments. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.
71 Some family heads gave the work's treasury 20,000 gold coins and about 2,750 pounds of silver. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും ഏകദേശം 1,200 കിലോഗ്രാം വെള്ളിയും കൊടുത്തു.
72 The rest of the people gave 20,000 gold coins, about 2,500 pounds of silver, and 67 priestly garments. ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും 1,100 കിലോഗ്രാം വെള്ളിയും അറുപത്തേഴ് (67) പുരോഹിതവസ്ത്രവും കൊടുത്തു.
73 The priests, Levites, gatekeepers, singers, some of the people, temple servants, and all Israel settled in their towns. By the seventh month, Israel's people were in their towns. അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]