Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Joshua 19 IRVMAL

Show IRVMAL only
Verse × ×
1 The second lot came out for Simeon, the tribe of Simeon's descendants, by their clans. Their inheritance lay within Judah's inheritance. രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്‍റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.
2 They had as their inheritance Beersheba, Sheba, Moladah, അവർക്ക് തങ്ങളുടെ അവകാശത്തിൽ ബേർ-ശേബ, ശേബ, മോലാദ,
3 Hazar-shual, Balah, Ezem, ഹസർ-ശൂവാൽ, ബാലാ, ഏസെം,
4 Eltolad, Bethul, Hormah, എൽതോലദ്, ബേഥൂൽ, ഹോർമ്മ,
5 Ziklag, Beth-marcaboth, Hazar-susah, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, ഹസർ-സൂസ,
6 Beth-lebaoth, and Sharuhen—thirteen towns with their villages; ബേത്ത്-ലെബായോത്ത്, ശാരൂഹെൻ; ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു.
7 Ain, Rimmon, Ether, and Ashan—four towns with their villages; കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു;
8 and all the villages around these towns, as far as Baalath-beer, Ramah in the Negev—the inheritance of Simeon's tribe, by their clans. ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
9 Simeon's inheritance came from Judah's share, since Judah's portion was too large for them; so Simeon inherited within Judah's territory. ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്‍റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്‍റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.
10 The third lot came up for Zebulun's descendants, by their clans. Their inheritance's border reached Sarid. മൂന്നാമത്തെ നറുക്ക് സെബൂലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്‍റെ അതിർ സാരീദ് വരെ ആയിരുന്നു.
11 Their boundary went up westward to Maralah, touched Dabbesheth, and reached the brook east of Jokneam. അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌ വരെ ചെന്നു യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.
12 From Sarid it turned east, toward the sunrise, to Chisloth-tabor's border, on to Daberath, up to Japhia. സാരീദിൽനിന്ന് അത് കിഴക്കോട്ടു കിസ്ലോത്ത് താബോരിന്‍റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്നു യാഫീയയിലേക്ക് കയറുന്നു.
13 From there it passed eastward to Gath-hepher and Eth-kazin, and came out at Rimmon, bending toward Neah. അവിടെനിന്ന് കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു.
14 On the north the boundary turned to Hannathon and ended at the Valley of Iphtah-el. പിന്നെ ആ അതിർ ഹന്നാഥോന്‍റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്‌വരയിൽ അവസാനിക്കുന്നു.
15 It also included Kattath, Nahalal, Shimron, Idalah, and Bethlehem—twelve towns with their villages. കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ലേഹേം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
16 This was the inheritance of the people of Zebulun according to their clans—these towns with their villages. ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
17 The fourth lot came out for Issachar, for the people of Issachar according to their clans. നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർ ഗോത്രത്തിന്
18 Their territory included Jezreel, Chesulloth, Shunem, ലഭിച്ച ദേശങ്ങൾ: യിസ്രയേൽ, കെസുല്ലോത്ത്,
19 Hapharaim, Shion, Anaharath, ശൂനേം, ഹഫാരയീം, ശീയോൻ, അനാഹരാത്ത്,
20 Rabbith, Kishion, Ebez, രബ്ബീത്ത്, കിശ്യോൻ, ഏബെസ്,
21 Remeth, En-gannim, En-haddah, and Beth-pazzez. രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
22 The boundary touched Tabor, Shahazumah, and Beth-shemesh, and ended at the Jordan—sixteen towns with their villages. അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23 This was the inheritance of the tribe of Issachar's descendants, by clans—the towns and their villages. ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 The fifth lot came out for the tribe of the people of Asher according to their clans. ആശേർ മക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.
25 Their territory included Helkath, Hali, Beten, Achshaph, കുടുംബംകുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്‍ക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
26 Allammelech, Amad, and Mishal; on the west it touched Carmel and Shihor-libnath. അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്‍റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,
27 It turned east to Beth-dagon, touched Zebulun and Valley of Iphtah-el, went north to Beth-emek and Neiel, out to Cabul on the left, കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽ താഴ്‌വരയിലും എത്തി, ഇടത്തോട്ട് കാബൂൽ,
28 and Ebron, Rehob, Hammon, and Kanah, as far as Greater Sidon. ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു.
29 The border turned to Ramah and the fortified city of Tyre, turned to Hosah, and ended at the sea in the region of Achzib, പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.
30 with Ummah, Aphek, and Rehob—twenty-two towns with their villages. ഉമ്മ, അഫേക്, രഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
31 This was the inheritance of the tribe of Asher's people, by their clans—these towns with their villages. ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
32 The sixth lot came out for Naphtali's people, for Naphtali's people by their clans. ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
33 Their border ran from Heleph, from the oak in Zaanannim, through Adami-nekeb and Jabneel to Lakkum, ending at the Jordan. അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്നു യോർദ്ദാനിൽ അവസാനിക്കുന്നു.
34 The border turned west to Aznoth-tabor, went on from there to Hukkok, touched Zebulun on the south, Asher on the west, and Judah at the Jordan toward sunrise. പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്നു തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.
35 The fortified cities were Ziddim, Zer, Hammath, Rakkath, Chinnereth, ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
36 Adamah, Ramah, Hazor, രക്കത്ത്, കിന്നേരത്ത്, അദമ, രാമ
37 Kedesh, Edrei, En-hazor, ഹാസോർ, കാദേശ്, എദ്രെയി, ഏൻ-ഹാസോർ,
38 iron, Migdal-el, Horem, Beth-anath, and Beth-shemesh—nineteen towns with their villages. യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും
39 This was the inheritance of the tribe of Naphtali's descendants, by their clans—the towns with their villages. നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.
40 The seventh lot came out for the tribe of the people of Dan according to their clans. ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു.
41 The territory of their inheritance included Zorah, Eshtaol, Ir-shemesh, അവരുടെ അവകാശദേശം സോരാ, എസ്തായോൽ, ഈർ-ശേമെശ്,
42 Shaalabbin, Aijalon, Ithlah, ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
43 Elon, Timnah, Ekron, ഏലോൻ, തിമ്ന, എക്രോൻ,
44 Eltekeh, Gibbethon, Baalath, എൽതെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
45 Jehud, Bene-berak, Gath-rimmon, യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
46 Me-jarkon, and Rakkon, with the territory facing Joppa. മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു.
47 When Dan's territory slipped from them, they went up, fought against Leshem, captured it, struck it with the sword, took possession of it, settled there, and renamed Leshem as Dan, after their ancestor Dan. എന്നാൽ ദാൻ ഗോത്രത്തിന്‍റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ടു ലേശെമിനോട് യുദ്ധം ചെയ്തു അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്‍റെ പേരിടുകയും ചെയ്തു.
48 This was the inheritance of Dan's tribe, by their clans—these towns and their villages. ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
49 When Israel finished dividing the land by its borders, they gave Joshua son of Nun an inheritance among them. ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽ മക്കൾ നൂന്‍റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
50 At our Father's command they gave him the city he asked for—Timnath-serah in Ephraim's hill country. He rebuilt it and settled there. എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
51 These are the inheritances Eleazar the priest, Joshua son of Nun, and the family heads of the tribes of Israel assigned by lot at Shiloh before our Father, at the tent of meeting's entrance. So they finished dividing the land. പുരോഹിതനായ എലെയാസാരും, നൂന്‍റെ മകനായ യോശുവയും, യിസ്രായേൽ മക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]