Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 34 IRVMAL

Show IRVMAL only
Verse × ×
1 Then Elihu continued and said: എലീഹൂ പിന്നെയും പറഞ്ഞത്:
2 "Hear my words, you wise men; give ear to me, you who know. “ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
3 For the ear tests words as the mouth tastes food. നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു;
4 Let us choose what is right; let us know among ourselves what is good. ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം.
5 For Job has said, 'I am righteous, and God has taken away my justice; ‘ഞാൻ നീതിമാൻ, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; എന്‍റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്കു പറയണമോ?
6 though I am in the right, I am counted a liar; my wound is incurable, though I am without rebellion.' ലംഘനം ഇല്ലാതിരുന്നിട്ടും എന്‍റെ മുറിവ് സുഖമാകുന്നില്ല’ എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
7 What man is like Job, who drinks up scoffing like water, ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
8 who keeps company with evildoers and walks with wicked men? അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു.
9 For he has said, 'A man gains nothing by delighting in God.' ‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട് മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു.
10 Therefore hear me, you men of understanding: far be it from God to do wickedness, and from the Almighty to do wrong. “അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.
11 For according to the work of a man he repays him, and according to his ways he brings it upon him. അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തനും അവനവന്‍റെ നടപ്പിന് തക്കവണ്ണം കൊടുക്കും.
12 Surely God will not do wickedly, and the Almighty will not pervert justice. ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല.
13 Who gave him charge over the earth, and who laid on him the whole world? ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?
14 If he should set his heart on man and withdraw his spirit and his breath, അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ
15 all flesh would perish together, and man would return to dust. സകലജഡവും ഒരുപോലെ നശിച്ചുപോകും; മനുഷ്യൻ മണ്ണിലേക്കു മടങ്ങിച്ചേരും.
16 If you have understanding, hear this; listen to the sound of my words. നിനക്കു വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക;
17 Will one who hates justice govern? Will you condemn him who is righteous and mighty, ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
18 who says to a king, 'Worthless one,' and to nobles, 'Wicked men,' രാജാവിനോട്: ‘നീ വഷളൻ എന്നും’ പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ?
19 who shows no partiality to princes, nor regards the rich above the poor, for they are all the work of his hands? അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ.
20 In a moment they die; at midnight the people are shaken and pass away, and the mighty are taken away by no human hand. പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു; ജനം നടുങ്ങി ഒഴിഞ്ഞുപോകുന്നു; മനുഷ്യന്‍റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
21 For his eyes are on the ways of a man, and he sees all his steps. “ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു; അവന്‍റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.
22 There is no darkness or deep shadow where evildoers may hide themselves. ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
23 For God has no need to consider a man further, that he should go before God in judgment. മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല.
24 He shatters the mighty without inquiry and sets others in their place. വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു; അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു.
25 Thus, knowing their works, he overturns them in the night, and they are crushed. അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു.
26 He strikes them for their wickedness in the sight of onlookers, മറ്റുള്ളവർ കാൺകെ അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
27 because they turned aside from following him and had no regard for any of his ways, എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾക്കുവാനും വേണ്ടി
28 so that they drove the poor to cry out to him, and he heard the cry of the afflicted. അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും ദൈവത്തിന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ.
29 When he is quiet, who can condemn? When he hides his face, who can see him—whether it is a nation or a man, വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും
30 so that no godless man may reign or ensnare the people. അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര്‍ കുറ്റം വിധിക്കും? ഒരു ജനതക്കായാലും ഒരാൾക്കായാലും അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര്‍ അവിടുത്തെ കാണും?
31 For has anyone said to God, 'I have borne my punishment; I will offend no more; ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;
32 teach me what I do not see; if I have done wrong, I will do it no more'? ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല എന്നു ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ?
33 Will he repay you on your own terms because you reject his correction? For you must choose, not I; therefore declare what you know. നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യണമോ? ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ; ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക.
34 Men of understanding will say to me, and every wise man who hears me will say, ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്‍റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും
35 'Job speaks without knowledge; his words are without insight.' എന്‍റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോടു പറയും.
36 If only Job were tested to the limit for answering like wicked men! ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.
37 For he adds rebellion to his sin; he mocks us openly and multiplies his words against God." അവൻ തന്‍റെ പാപത്തോട് ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു; ദൈവത്തിന് വിരോധമായി വാക്കു വർദ്ധിപ്പിക്കുന്നു.”
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]